മനുഷ്യശരീരം ,അന്നമയകോശം , പ്രാണമയകോശം , മനോമയകോശം , വിജ്ഞാനമയകോശം , ആനന്ദമയകോശം എന്നിങ്ങനെ അഞ്ചു കോശങ്ങളാൽ നിർമ്മിതമാണ് എന്ന് യോഗശാസ്ത്രമതം.
ഭൗതികലോകത്തിലെ ഘടകങ്ങളിൽ നിന്ന് രൂപപ്പെട്ട ഭൗതിക ശരീരം ആണ് അന്നമയകോശം. ജനനം മുതൽ വളർച്ചയും, പരിണാമവും, ജീർണ്ണതയും കഴിഞ്ഞു മരണം വരെ അന്നമയകോശത്തിന്റെ പ്രത്യേകതകൾ ആണ്.
സ്വയം അനുഭവിക്കാനും, മറ്റുള്ളവർക്ക് അറിയുവാനും , ഇന്ദ്രിയഗ്രാഹ്യവുമായ ഒന്നാണ് അന്നമയകോശം.ചിട്ടയായ ആഹാരവും , യോഗയും അന്നമയകോശത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിച്ചു രോഗങ്ങളെ നിയന്ത്രിക്കാൻ ഉപകരിക്കുന്നു.
അന്നമയകോശത്തിന്റെ പ്രവർത്തനത്തിന് ആവശ്യമുള്ള ഊർജ്ജത്തിന്റെ സ്രോതസ്സാണ് പ്രാണമയകോശം.ഇന്ദ്രിയത്തിനു അറിയുവാൻ സാധിക്കാത്ത ഊർജ്ജങ്ങളായ പ്രാണൻ, അപാനൻ , സമാനൻ ,വ്യാനൻ ,ഉദാനൻ എന്നിവയാണ് പ്രണാമയകോശത്തിന്റെ ഘടകങ്ങൾ.പ്രാണായാമം പോലുള്ള പരിശീലനങ്ങൾ പ്രാണമയകോശത്തെ സംതുലിതമാക്കുന്നു.
അഹങ്കാരം ആധിയ്ക്കും , ചിന്തകൾക്കും കാരണമാവുകയും , അവ സുഖദുഃഖ കാരണങ്ങൾ ആയി ഭവിക്കുകയും ചെയ്യുന്നു.ഭൂരിപക്ഷ രോഗങ്ങൾക്കും കാരണങ്ങളായ ആശയത്തെ ധാരണയും ധ്യാനവും ഈശ്വരഭക്തിയും കൊണ്ട് ശുദ്ധീകരിച്ചു പ്രണാമയകോശത്തെ പരിപൂർണമാക്കുവാൻ സാധിക്കും.
മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വേർതിരിക്കുന്ന തലമാണ് വിജ്ഞാനമയകോശം. ഇത് ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും തലമാണ്.എന്തിനെയും ബുദ്ധിയുടെ തലത്തിൽ വിശകലനം ചെയ്യുകയും , അതിന്റെ അടിസ്ഥാനത്തിൽ മനോമയകോശത്തിൽ ചിന്താതരംഗങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.വികാരനിയന്ത്രണം സാധ്യമാകുന്നത് വിജ്ഞാനമയകോശത്തിൽ ആണ്.
ആത്മാവിന്റെ തലമായ ആനന്ദമയകോശത്തിൽ ആണ് ആനന്ദം , സന്തോഷം , സമാധാനം എന്നിവ പ്രകടമാക്കപ്പെടുന്നത്. ആത്മാവിനെ അറിയുവാനുള്ള നിരന്തര പരിശ്രമത്തിലൂടെ അഹങ്കാരവും , ആകുലതകളും അകന്ന് പരിപൂർണ്ണ ആനന്ദത്തിലേക്കു എത്തുന്നത് ആനന്ദമയകോശത്തിന്റെ തലത്തിൽ ആണ്.
No comments:
Post a Comment